താരമൂല്യത്തെ ഭയം; സൂപ്പർ താരങ്ങള്‍ നായികയാക്കാൻ സാമന്തയെ സമീപിക്കുന്നില്ല

single-img
10 April 2022

ഫാമിലി മാന്‍ സീസണ്‍ 2വിൽ അവതരിപ്പിച്ച നെഗറ്റീവ് റോളിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സാമന്ത. ഈ ഒറ്റ ചിത്രത്താൽ താരത്തെ തേടി ബോളിവുഡില്‍ നിന്നും നിരവധി ഓഫറുകളാണ് വന്നു കൊണ്ടിരിക്കുന്നത്. പക്ഷെ ഇപ്പോൾ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ വരുന്നില്ലെന്നും വലിയ താരങ്ങള്‍ തങ്ങളുടെ നായികയായി അഭിനയിക്കാന്‍ സമാന്തയെ സമീപിക്കുന്നില്ലെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വൻ താരങ്ങളുടെ സിനിമകളിൽ രശ്മിക മന്ദാനയും പൂജ ഹെഗ്ഡെയുമാണ് ആദ്യം സമീപിക്കപ്പെടുന്നതെന്നും ഇത് സാമന്തയുടെ താരമൂല്യത്തെ ഭയക്കുന്നത് മൂലമാണെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ് നായകനായ ബീസ്റ്റ്, ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ ചിത്രം കഭി ഈദ് കഭി ദിവാലി, സര്‍ക്കസ് എന്നീ ചിത്രങ്ങളിലെ നായികയായി എത്തുക പൂജയായിരിക്കും. അതേപോലെ തന്നെ വിജയ്ക്കൊപ്പം പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്.

തമിഴിൽ വിജയ് സേതുപതിയ്ക്കും നയന്‍താരയ്ക്കുമൊപ്പം അഭിനയിക്കുന്ന കാത്തുവാക്കുലെ രണ്ട് കാതല്‍ ആണ് സമാന്തയുടെ മറ്റൊരു സിനിമ. പൊതുവെ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ നായികയായി സമാന്തയെ പരിഗണിക്കാന്‍ മടിക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.