ഇന്ധനവില വർദ്ധനവ്; വിമാന യാത്രയ്ക്കിടയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ

single-img
10 April 2022

വിമാനയാത്രക്കിടെ രാജ്യത്തെ ഇന്ധനവില വർദ്ധനവിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ നെറ്റ ഡിസൂസ . ഡൽഹി -ഗുവാഹത്തി വിമാനത്തിലാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായത്. ഇതിന്റെ വീഡിയോ ഇവര്‍ ട്വീറ്റ് ചെയ്തു.

‘കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു. എല്‍പിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, വാക്സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവര്‍ കുറ്റപ്പെടുത്തി. ഇറങ്ങിനെയുള്ളവർ എങ്ങനെയാണ് സാധാരണക്കാരുടെ ദുരിതത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ വീഡിയോ കാണുക”- ഡിസൂസ ട്വീറ്റിൽ എഴുതി.

യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് മന്ത്രിയെ ചോദ്യം ചെയ്യുന്നത് കാണാം. കോണ്‍ഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ദയവായി കള്ളം പറയരുതെന്നും മന്ത്രി പറഞ്ഞു.