നടിയെ ആക്രമിച്ച കേസ്; ആന്വേഷണ സംഘം മഞ്ജുവാര്യരുടെ മൊഴി എടുത്തു

single-img
10 April 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടി മഞ്ജുവാര്യരുടെ മൊഴി എടുത്തു.ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തുടരന്വേഷണത്തിൻ്റെ ഭാഗമായാണ് നടപടി.ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയുകയായിരുന്നു പ്രധാന ലക്ഷൃം.

കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിൽ വച്ചുനടന്ന മൊഴിയെടുക്കൽ നാല് മണിക്കൂർ നീണ്ടു.സൗണ്ട് സിസ്റ്റം ഉപയോഗിച്ചായിരുന്നു മൊഴിയെടുത്തത്. ഇതിൽ നടൻ ദിലീപിൻ്റെ ഉൾപ്പെടെ എല്ലാവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞു.

അതേസമയം വധഗൂഢാലോചനക്കേസിൽ ദിലീപിൻ്റെ അഭിഭാഷകരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നാളെ നോട്ടീസ് നൽകും. തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിലാണ് ഇവർക്കെതിരെ നടപടി.