ഹിന്ദി ഭാഷയോടുള്ള അമിത സ്നേഹം ബൂമറാങ്ങായി തിരിച്ചടിക്കും; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി കെടി രാമറാവു

single-img
10 April 2022

ഹിന്ദി ഭാഷയോടുള്ള അമിത സ്നേഹം പതിയെ ബൂമറാങ്ങായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി തെലങ്കാന മന്ത്രിയും മുഖ്യമന്ത്രി കെടിആറിന്റെ മകനുമായ കെടി രാമറാവു. ഹിന്ദി എന്നത് രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനക്കെതിരെയാണ് കെടി രാമറാവു വിമര്‍ശനമുയര്‍ത്തിയത്.

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യ എന്ന രാജ്യത്തിന്റെ ശക്തി. നമ്മുടെ രാജ്യം നിരവധി സംസ്ഥാനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന യഥാര്‍ഥ വസുദേവ കുടുംബമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് ഏത് ഭാഷയില്‍ സംസാരിക്കണം, എന്തുകഴിക്കണം എന്തുധരിക്കണം, എന്തു പ്രാര്‍ത്ഥിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ സ്വതന്ത്ര്യമുണ്ട്. എന്നാൽ എത് ഭാഷ സംസാരിക്കണമെന്നതില്‍ നിബന്ധന വയ്ക്കുന്നത് അവകാശങ്ങൾക്കുനേരയുള്ള കടന്നുകയറ്റമാണ്

ഇതുപോലെയുള്ള നീക്കങ്ങള്‍ ബിജെപിക്ക് തിരിച്ചടിക്കുമെന്നും രാമറാവു അഭിപ്രായപ്പെട്ടു. താൻ ആദ്യം ഇന്ത്യക്കാരനാണെന്നും പിന്നീടാണ് തെലങ്കാനക്കാരനാകുന്നതെന്നും കെടി രാമറാവു പറഞ്ഞു.