യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രൊഫൈല്‍ പിക്ച്ചര്‍ കാര്‍ട്ടൂണ്‍ ചിത്രം

single-img
9 April 2022

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് അജ്ഞാതർ ഹാക്ക് ചെയ്തു. ഇതിലെ യോഗിയുടെ പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി പകരം ഒരു കാര്‍ട്ടൂണ്‍ ചിത്രം ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് യോഗിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ യാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹാക്ക് ചെയ്യപ്പെട്ടതിനാൽ യോഗിയുടെ അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ട പിന്നാലെ ഈ അക്കൗണ്ടില്‍ നിന്നും അരമണിക്കൂറിനുള്ളില്‍ നാനൂറ് മുതല്‍ അഞ്ഞൂറ് വരെ ട്വീറ്റുകളാണ് ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തത്. നിലവിൽ ഈ അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യോഗിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നാല്പ്പത് ലക്ഷം ഫോളോവേഴ്‌സാണുള്ളത്.