സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് സഖ്യ സാധ്യത: പ്രകാശ് കാരാട്ട്

single-img
9 April 2022

ഇതര മതങ്ങളെ കടന്നാക്രമിക്കുന്ന ഹിന്ദുത്വ അജണ്ട ഇന്ത്യയ്ക്ക് അപകടകരമാണ് എന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് (. ഇതിനെ എതിർക്കുന്ന നടപടി സിപിഎം തുടരും. ഇസ്ലാം മൗലികവാദം രാജ്യത്ത് ഭൂരിപക്ഷമായാലും സി പി എം അത് എതിർക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

തമിഴ്‌നാട്ടിൽ ഉള്ളത് അവിടുത്തെ മാത്രം സഖ്യമാണ്. ദേശീയതലത്തിൽ ഈ മുന്നണിക്ക് ഇടമില്ല. പശ്ചിമബംഗാളിൽ കോൺ​ഗ്രസുമായി നീക്കുപോക്കിനാണ് സിപിഎം അനുമതി നൽകിയത്. എന്നാൽ അവിടെയത് സഖ്യമായി.

പ്രാദേശികമായി തമിഴ്നാട്ടിൽ ഡിഎംകെയുമായും ബിഹാറിൽ ആർജെഡിയുമായുമാണ് സഖ്യം. പശ്ചിമ ബംഗാളിൽ ബിജെപിയോടും തൃണമൂലിനോടുമാണ് പോരാട്ടം. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് സഖ്യ സാധ്യത. ഇതോടൊപ്പം ഹിന്ദിയിൽ ആശയ വിനിമയം വേണമെന്ന അമിത് ഷായുടെ പ്രസ്താവനയിലും പ്രകാശ് കാരാട്ട് പ്രതികരിച്ചു. എല്ലാ ഭാഷകൾക്കും ഭരണഘടന നൽകുന്ന തുല്യപരിഗണന വേണമെന്നാണ് സി പി എം നിലപാട് എന്ന് അദ്ദേഹം പറഞ്ഞു.