സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു: ശശി തരൂർ

single-img
9 April 2022

കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ തനിക്ക് ആഗ്രമുണ്ടായിരുന്നെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടി കോൺഗ്രസിലെ തന്നെ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും പക്ഷെ സോണിയ ഗാന്ധി നിർദേശിച്ചതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും തരൂർ ഇന്ന് ഡൽഹിയിൽ വ്യക്തമാക്കി.

അതേസമയം, പാർട്ടി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന്‍റെ നിലപാടിനോട് താൻ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും തരൂർ പറഞ്ഞു.സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ​ രാഹുൽ ഗാന്ധിയെ ഉദ്ധരിച്ച്​ ന്യായീകരിച്ചുമായിരുന്നു കണ്ണൂരിലെ സെമിനാറിലെ കെ വി തോമസിന്‍റെ പ്രസംഗം.