സിപിഎം പാര്‍ട്ടി കോൺഗ്രസിനിടെ എം സി ജോസഫൈന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
9 April 2022

കണ്ണൂരിലെ സിപിഎം പാര്‍ട്ടി സമ്മേളനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം നേതാവുമായ കെ കെ ശൈലജ ആശുപത്രിയിലെത്തിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിലായതിനാല്‍ എം സി ജോസഫൈനെ കാണാന്‍ കഴിഞ്ഞില്ല. 72 വയസുകാരിയായ എം സി ജോസഫൈന്‍ നിലവില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമാണ്.

നേരത്തെ സിപി എം കേന്ദ കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയതാണ് തരിഗാമി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജമ്മു കശ്മീര്‍ മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ ദേശീയ തലത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് തരിഗാമി.