കോൺഗ്രസ് നശിച്ച് കാണണമെന്ന് ആഗ്രഹമുള്ളവരാണ് കേരള സിപിഎം: കെ മുരളീധരൻ

single-img
9 April 2022

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാരികൾ പങ്കെടുക്കുന്ന കെ വി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ എം പി. ഓട് പൊളിച്ചല്ല കെ വി തോമസ് പാർലമെന്റിൽ പോയത്. അദ്ദേഹത്തെ അപമാനിച്ച വാചകങ്ങളോട് യോജിക്കുന്നില്ല. സി പി എം പാർട്ടി കോൺഗ്രസിന് നേതൃത്വം നൽകുന്നത് കേരള ഘടകമാണ്. കോൺഗ്രസ് നശിച്ച് കാണണമെന്ന് ആഗ്രഹമുള്ളവരാണ് കേരള സിപിഐഎം എന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ന് സിപി എം പാർട്ടി കോൺഗ്രസ് വേദിയിൽ കെ വി തോമസ് എന്താകും പറയുകയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ദേശീയ നേതൃത്വമായ എഐസിസി നിർദേശം തള്ളി സെമിനാറിൽ പങ്കെടുക്കുന്ന കെ വി തോമസിനെതിരെ, കോൺഗ്രസിൻറെ നടപടിയും ഉണ്ടാകും. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എഐസിസിയിൽ ഉയർന്നിട്ടുള്ളത്.