സെമിനാറിൽ പങ്കെടുത്താൽ ചിലർ കെവി തോമസിന്റെ മൂക്കുചെത്തിക്കളയുമെന്നൊക്കെ പറയുന്നത് ശ്രദ്ധയിൽപ്പെട്ടു; ഒരു ചുക്കും സംഭവിക്കില്ല: മുഖ്യമന്ത്രി

single-img
9 April 2022

കണ്ണൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർട്ടി കോൺ​ഗ്രസ് സെമിനാർ വേദിയിൽ കോൺഗ്രസ് നേതാവായ കെ വി തോമസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ വി തോമസിനെ സെമിനാറിലേക്ക് ക്ഷണിച്ചത് കോൺ​ഗ്രസിന്റെ പ്രതിനിധിയായാണ്.

സിപിഎമ്മിന്റെ സെമിനാറിൽ പങ്കെടുത്താൽ ചിലർ അദ്ദേഹത്തിന്റെ മൂക്കുചെത്തിക്കളയുമെന്നൊക്കെ പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒരു ചുക്കും സംഭവിക്കില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. നാളെ എന്താകുമെന്ന പ്രവചനം നടത്താൻ തയ്യാറാകുന്നില്ലെന്നും പിണറായി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം, സെമിനാറിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് പാർട്ടിയുടെ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടും കെ വി തോമസ് അത് നിരസിക്കുകയായിരുന്നു. .