കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല; കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഎം പാർട്ടി കോൺഗ്രസിൽ അനുമതി

single-img
8 April 2022

കോൺഗ്രസുമായി ദേശീയ തലത്തിൽ രാഷ്ട്രീയ സഖ്യം ഉണ്ടാവില്ലെന്ന് കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ്. കോൺഗ്രസുമായുള്ള സിപിഎമ്മിന്റെ നിലപാടിൽ മാറ്റമില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

കരട് രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചു. നിലവിൽ സമ്മേളനത്തിൽ ഭേദഗതികളിലുള്ള വോട്ടെടുപ്പ് തുടരുകയാണ്. തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങൾ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രമേയത്തിൽ നടന്ന വോട്ടെടുപ്പിൽ നാല് പേർ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തു.

കേരളമോഡല്‍ രാജ്യമാകെ പ്രചരിപ്പിക്കുമെന്ന് പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായി പോരാടും, ബിജെപി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നുവെന്നും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരം ശക്തമാക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തും, കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തില്‍ അവ്യക്തത ഇല്ല. ബി.ജെ.പിയെ നേരിടാന്‍ രംഗത്ത് വരുന്നവരുമായെല്ലാം സഹകരിക്കുമെന്നും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കവെ ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.