ഡിജിറ്റല്‍ തെളിവുകൾ വഴിത്തിരിവായി; തിങ്കളാഴ്ച കാവ്യ മാധവനെ ചോദ്യം ചെയ്യും

single-img
8 April 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. തിങ്കളാഴ്ച 11 മണിക്കാണ് ചോദ്യം ചെയ്യല്‍ നടക്കുക. കാവ്യക്ക് ചോദ്യം ചെയ്യലിന് ഉടനെ നോട്ടീസ് അയക്കും. ഇപ്പോൾ ചെന്നൈയിലാണ് കാവ്യയുള്ളത്. നാളെയോടെ കാവ്യ തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ പങ്ക് സംശയിക്കാവുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. കേസിൽ കാവ്യയുടെ പങ്ക് സംബന്ധിച്ച് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ശരത്തിനോട് സംസാരിക്കുന്ന ശബ്ദരേഖയും കോടതിയിൽ സമർപ്പിച്ചിരുന്നു.