24 മണിക്കൂറിനുള്ളിൽ ഇന്ത്യ ശ്രീലങ്കക്ക് നൽകിയത് 74,000 ടൺ ഇന്ധനം

single-img
8 April 2022

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി ഇന്ത്യ. അവസാന 24 മണിക്കൂറിനുള്ളിൽ, ശ്രീലങ്കയിലേക്ക് ഇന്ത്യ 74,000 ടൺ ഇന്ധനം എത്തിച്ചു. ഇതിനു പുറമെ ഇതുവരെ ഇന്ത്യയുടെ സഹായത്തോടെ ശ്രീലങ്കയിലേക്ക് 2,70,000 ടണ്ണിൽ കൂടുതൽ ഇന്ധനം വിതരണം ചെയ്തു.

ഇതേവരെയുള്ളതിൽ റെക്കോർഡ് പണപ്പെരുപ്പവും പവർ കട്ടുകളും സഹിതം — ഭക്ഷ്യ, ഇന്ധന, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ രൂക്ഷമായ ക്ഷാമമാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്നത്. 2009-ലെ ആഭ്യന്തരയുദ്ധത്തിൽ നിന്ന് കരകയറിയ രാജ്യം, 2019-ൽ ഇസ്ലാമിക ബോംബാക്രമണങ്ങളാൽ ആടിയുലഞ്ഞു, കൊവിഡ് -19 വ്യാപനം സുപ്രധാന ടൂറിസം മേഖലയെ തകർത്തു.

ഒരു യുഎസ് ഡോളറിന് മുന്നൂറ് ശ്രീലങ്കൻ രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടവ് നേരിടുകയാണ് നിലവിൽ രാജ്യത്തെ കറൻസി. അവശ്യമരുന്ന് ക്ഷാമം രൂക്ഷമായതോടെ ലങ്കയിൽ ആയിരങ്ങളുടെ ജീവൻ അപകടത്തിലായി. പ്രമേഹം,ഹൃദ്രോഗം എന്നിവയുടെ മരുന്നുകൾ പോലും ശ്രീലങ്കയിൽ ഇപ്പോൾ കിട്ടാനില്ല.