ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാളിലും സാമ്പത്തിക പ്രതിസന്ധി

single-img
8 April 2022

ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാളിലും സാമ്പത്തിക പ്രതിസന്ധി എന്ന് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥ സമ്മർദ്ദത്തിൽ ആയതോടെ പെട്രോളിയം, വൈദ്യുതി എന്നിവയുടെ ഇറക്കുമതിയിലുള്‍പ്പെടെ നേപ്പാള്‍ ഭരണകൂടം ഇപ്പോൾ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ്.

കൊവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയും ഉക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

നിലവിൽ വൈദ്യുതിയുടേയും പെട്രോളിന്റേയും വില ഉയര്‍ന്നതിനാല്‍ ഇവയുടെ ഇറക്കുമതി പ്രതിസന്ധിയിലാകുകയായിരുന്നു. പെട്രോളിയത്തിന്റെ ഇറക്കുമതി അന്‍പത് ശതമാനത്തോളം കുറയ്ക്കാനാണ് നേപ്പാള്‍ കേന്ദ്രബാങ്ക് ആലോചിച്ച് വരുന്നതെന്ന് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോൾ തന്നെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയുടെ വകയില്‍ പ്രതിമാസം 24 മുതല്‍ 29 ബില്യണാണ് നേപ്പാള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്