സാമൂഹിക അകലവും ആള്‍ക്കൂട്ട നിയന്ത്രണവുമില്ല; കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

single-img
7 April 2022

കേരളത്തിൽ നിലനിനിന്നിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാന സർക്കാർ പിന്‍വലിച്ചു. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും അടക്കം ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളുമാണ് നീക്കിയത്.

എന്നാൽ മാസ്‌കും വ്യക്തിശുചിത്വവും തുടരണമെന്ന്ചീ സംസ്ഥാന ഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കൊവിഡ് നിയന്ത്രണ നിയമ ലംഘനത്തിന് ഇനി മുതല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല. രണ്ട് വർഷങ്ങൾക്ക് മുന്‍പാണ് കൊവിഡ് രൂക്ഷമായപ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.