സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയ്ക്ക് പുറത്ത് ; കെ വി തോമസിന് കെ സുധാകരന്റെ മുന്നറിയിപ്പ്

single-img
6 April 2022

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയ്ക്ക് പുറത്ത് പോകേണ്ടി വരുമെന്ന് കെ വി തോമസിന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ മുന്നറിയിപ്പ്. കെ വി തോമസുമായി ഇന്ന് രാവിലെയും സംസാരിച്ചിരുന്നുവെന്നും വിലക്ക് ലംഘിച്ച് അദ്ദേഹം സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്നതെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കോൺഗ്രസിൽ നിന്നും പുറത്ത് പോകണമെന്നുള്ള മനസ് ഉണ്ടെങ്കില്‍ മാത്രമേ സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കൂ. കെ വി തോമസിന് ഇപ്പോൾ അത്തരമൊരു മനസില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എം വി ജയരാജന് എന്തും പറയാം.

എന്നാൽ , കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്ക് വിവേകമുണ്ടെന്നും കണ്ണൂരിലെ സിപിഎം അക്രമത്തില്‍ മനസ് മുറിഞ്ഞ നിരവധി പ്രവര്‍ത്തകരുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു . അവരുടെയൊക്കെ വികാരത്തെ ചവിട്ടിമെതിച്ചല്ലാതെ ഒരു കോണ്‍ഗ്രസ് നേതാവിന് സിപിഎമ്മിന്റെ പ്ലാറ്റ്‌ഫോമിലേയ്ക്ക് കയറിച്ചെല്ലാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.