മീഡിയാ വൺ വിലക്ക്; വിശദമായ മറുപടി നൽകാൻ നാല് ആഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസർക്കാർ

single-img
6 April 2022

മീഡിയ വണ്‍ ചാനലിന്റെ വിലക്ക് പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദമായ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്രസര്‍ക്കാര്‍. ഇതിനായി നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോൾ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. മാര്‍ച്ച് 30 വരെയാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാന്‍ സമയം അനുവദിച്ചിരുന്നത്.

ഇതിനെ തുടർന്ന് കേസില്‍ നാളെ അന്തിമ വാദം കേള്‍ക്കാനാരിക്കെയാണ് കേന്ദ്രം ഇപ്പോൾ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്ജിയിലായിരുന്നു സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.