നവരാത്രി ആഘോഷത്തിനിടെ മാംസ വില്പ്പന നിരോധിച്ചതിനെതിരെ മഹുവ മൊയ്ത്ര

single-img
6 April 2022

നവരാത്രി ആഘോഷത്തിനിടെ രാജ്യ തലസ്ഥാനമായ ഡൽഹിയുടെ വിവിധ ഭാഗങ്ങളില്‍ മാംസം വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെ എതിര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. “ഞാന്‍ ദക്ഷിണ ഡൽഹിയിലാണ് താമസിക്കുന്നത്. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും കടയുടമയ്ക്ക് അയാളുടെ കച്ചവടം നടത്താനും ഭരണഘടന അനുവദിക്കുന്നുണ്ട്. ഫുള്‍ സ്റ്റോപ്പ്, മഹുവ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

ഹിന്ദു മതത്തിപ്പെട്ടവരുടെ ഉത്സവമായ നവരാത്രിക്ക് തിങ്കളാഴ്ച വരെ ദക്ഷിണ ഡൽഹിയിൽ ഇറച്ചിക്കടകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം കര്‍ശനമായി നടപ്പാക്കുമെന്ന് മേയര്‍ മുകേഷ് സൂര്യന്‍ പറഞ്ഞിരുന്നു. തങ്ങൾക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടിയെന്നും ആരുടെയും വ്യക്തിസ്വാതന്ത്ര്യം ലംഘിക്കുന്നതല്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.