11 ദിവസത്തിനുള്ളില്‍ വർദ്ധിച്ചത് 10രൂപ; ഇന്നും ഇന്ധനവില വർദ്ധിച്ചു

single-img
5 April 2022

രാജ്യത്ത് തുടര്‍ച്ചയായുള്ള ഇന്ധനവില വർദ്ധനവിൽ ഇന്നും മാറ്റമില്ല . ഇന്ധനവില ഇന്നും കമ്പനികൾ വർദ്ധിപ്പിച്ചു . പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടുകൂടി കേരളത്തിൽ കൊച്ചിയില്‍ ഡീസലിന് 100 രൂപ 88 പൈസയും പെട്രോളിന് 114 രൂപ 33 പൈസയും നല്‍കേണ്ടി വരും.

അവസാന 12 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് മാത്രം 10 രൂപ 3 പൈസയാണ് കൂട്ടിയത്. ഡീസലിന് 9 രൂപ 69 പൈസയും കൂടി. ഇന്നലെ പെട്രോളിന് 45 മും ഡിസലിന് 43 പൈസയും കൂടിയിരുന്നു.