മലപ്പുറത്ത് കാറിൽ കടത്തിയ ഒന്നരക്കോടിയോളം കുഴൽപ്പണം പിടിച്ചു; രണ്ടുപേർ പിടിയിൽ

single-img
5 April 2022

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ഈ കാറിൽ ഉണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലം തൊടിയൂർ സ്വദേശിയായ അനീഷ്, കരുനാഗപ്പള്ളി സ്വദേശി ഷാജുദ്ദീൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.