ഏകീകൃത അഭിപ്രായം ഇല്ലാത്തത് കോണ്‍ഗ്രസിനേറ്റ അപചയം: കോടിയേരി ബാലകൃഷ്ണൻ

single-img
4 April 2022

കെ വി തോമസ് സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിലെ സെമിനാറിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യം അറിയിച്ചിട്ടില്ലെന്നും തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം വന്നാല്‍ സ്വാഗതം ചെയ്യും. പല കാര്യത്തിലും അദ്ദേഹം നല്ല തീരുമാനം എടുത്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ബിജെപിയെ തൃപ്തിപെടുത്താൻ വേണ്ടിയാണ് സംസ്ഥാനത്തെ നേതാക്കളെ സെമിനാറില്‍ പങ്കെടുക്കാന്‍ കെപിസിസി അനുവദിക്കാത്തത്. മഹാത്മ ഗാന്ധി വിചാരിച്ചിട്ട് പോലും കോണ്‍ഗ്രസിനെ ശരിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയാണോ സുധാകരനെന്നും കോടിയേരി പരിഹാസത്തോടെ ചോദിച്ചു.

കോണ്‍ഗ്രസില്‍ ഓരോരുത്തര്‍ക്കം ഓരോ അഭിപ്രായമാണെന്നു പറഞ്ഞ കോടിയേരി , കോണ്‍ഗ്രസില്‍ അഞ്ചാള് കൂടി ആറ് ഗ്രൂപ്പാണ് എന്നും പറഞ്ഞു. കെ സുധാകരന്‍ ഒന്നു പറയുമ്പോൾ ചന്ദ്രശേഖരന്‍ വേറൊന്ന് പറയുന്നു. കോണ്‍ഗ്രസിന് ഒരു കാര്യത്തിലും ഏകീകൃത അഭിപ്രായം ഇല്ല. ഇത് കോണ്‍ഗ്രസിനേറ്റ അപചയമാണെന്നും കോടിയേരി വിമര്‍ശിച്ചു.