50 ലക്ഷം രൂപയും 117 ഗ്രാം സ്വർണവും; സ്വത്തുക്കൾ മുഴുവൻ രാഹുൽ ഗാന്ധിക്ക് എഴുതിനൽകി 78കാരി

single-img
4 April 2022

രാഹുൽ ഗാന്ധിയുടെ ആശയങ്ങൾ രാജ്യത്തിന് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ട് തൻ്റെ മുഴുവൻ സ്വത്തുക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എഴുതിനൽകി 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ താമസിക്കുന്ന പുഷ്പ മുഞ്ജിയാൽ എന്ന് പേരുള്ള സ്ത്രീയാണ് തൻ്റെ സ്വത്തുക്കളൊക്കെ രാഹുൽ ഗാന്ധിക്ക് എഴുതിനൽകിയത്.

തന്റെ വിൽപത്രം ഡെറാഡൂൺ കോടതിയിൽ അവർ സമർപ്പിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയും ഏകദേശം 117 ഗ്രാം സ്വർണവുമാണ് പുഷ്പയുടെ ആകെ സ്വത്ത്. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിങ്ങിന്റെ വസതിയില്‍ വെച്ചാണ് തന്റെ സ്വത്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്.

രാഹുൽ ഗാന്ധിയുടെ ചിന്തകളും ആശയങ്ങളും ഇഷ്ടമായതിനാലാണ് അവർ തൻ്റെ സ്വത്തുക്കൾ കോൺഗ്രസ് നേതാവിനു സമർപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അതിനാലാണ് തന്റെ സ്വത്ത് അദ്ദേഹത്തിന് നല്‍കുന്നതെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.