ഐഎൻടിയുസിയെ തള്ളി പറഞ്ഞതല്ല; ചങ്ങനാശ്ശേരിയിലെ പ്രകടനത്തിന് പിന്നിൽ കുത്തിത്തിരിപ്പ് സംഘം: വിഡി സതീശൻ

single-img
1 April 2022

താൻ ഐഎൻടിയുസിയെ തള്ളി പറഞ്ഞതല്ല എന്ന വിശദീകരണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ നടന്ന അക്രമ സംഭവങ്ങളെ അനുകൂലിക്കാനാകില്ല. ആ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എഴുതി.

ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല. അവർ കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വതന്ത്ര നിലനിൽപ്പുള്ള സംഘടനയാണ്. ഐഎൻടിയുസി കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നതിൽ ആർക്കും തർക്കമില്ല എന്നും ഐഎൻടിയുസി യെ താൻ തള്ളി പറഞ്ഞതല്ല, അവർക്ക് ഒരു നിർദേശം കൊടുക്കാൻ പാർട്ടിക്ക് കഴിയില്ല എന്നാണ് പറഞ്ഞത്. കാരണം ഐഎൻടിയുസി കോൺഗ്രസിന്റെ പോക്ഷകസംഘടന പോലെ പ്രവർത്തിക്കുന്നവരല്ല എന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ നടന്ന അക്രമ സംഭവങ്ങളെ അനുകൂലിക്കാനാകില്ല. ആ നിലപാടിൽ ഉറച്ചു നിൽക്കുന്നു. INTUC കോൺഗ്രസിന്റെ പോഷക സംഘടനയല്ല. അവർ കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വതന്ത്ര നിലനിൽപ്പുള്ള സംഘടനയാണ്.

INTUC കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നതിൽ ആർക്കും തർക്കമില്ല. INTUC യെ തള്ളി പറഞ്ഞതല്ല, അവർക്ക് ഒരു നിർദേശം കൊടുക്കാൻ പാർട്ടിക്ക് കഴിയില്ല എന്നാണ് പറഞ്ഞത്. കാരണം INTUC കോൺഗ്രസിന്റെ പോക്ഷകസംഘടന പോലെ പ്രവർത്തിക്കുന്നവരല്ല.

ചങ്ങനാശ്ശേരിയിലെ പ്രകടനത്തിന് പിന്നിൽ കുത്തിത്തിരിപ്പ് സംഘമാണ്. അതാരാണ് എന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം. പാർട്ടിക്ക് ദോഷകരമായ രീതിയിലേക്ക് കുത്തിത്തിരിപ്പ് കടക്കുമ്പോൾ അത് എവിടെ നിർത്തണമെന്ന് അറിയാവുന്ന നേതൃത്വമാണ് പാർട്ടിക്കുള്ളത്.