സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള അപേക്ഷ; ‘താഴ്മയായി’ പ്രയോഗം ഒഴിവാക്കാൻ നിര്‍ദേശം

single-img
27 March 2022

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്ക് ഇനിമുതൽ ജനങ്ങൾ അപേക്ഷകള്‍ നൽകുമ്പോള്‍ അപേക്ഷയിൽ ‘താഴ്മയായി’ എന്ന പ്രയോഗം ഒഴിവാക്കാൻ നിര്‍ദേശം. അപേക്ഷകളിലെ താഴ്മയായി അപേക്ഷിക്കുന്നു എന്നതിനു പകരം അപേക്ഷിക്കുന്നു എന്നോ അഭ്യര്‍ഥിക്കുന്നു എന്നോ എഴുതിയാൽ മതിയെന്നാണ് നിര്‍ദേശം.

ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷൻ ഉത്തരവിറക്കി. കേരളത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. പുതിയ പദപ്രയോഗം സ്വീകരിക്കുന്നതു സംബന്ധിച്ച് നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പുതലവന്മാര്‍ക്കുമാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.