ഇ ശ്രീധരന് ഘോരഘ്പൂര്‍ ഐഐടിയുടെ ഓണററി ഡോക്ടറേറ്റ്; ഇന്ന് സമ്മാനിക്കും

single-img
25 March 2022

ഇന്ത്യയുടെ അഭിമാനമായ മെട്രോമാന്‍ ഇ ശ്രീധരന് ഘോരഘ്പൂര്‍ ഐഐടിയുടെ ഓണററി ഡോക്ടറേറ്റ് ഇന്ന് നല്‍കുംസമ്മാനിക്കും . സയന്‍സിലാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ്. മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ വീട്ടിലെത്തി ഘോരഘ്പൂര്‍ ഐഐടി ഡയറക്ടര്‍ പ്രൊഫ. വീരേന്ദ്ര കെ തിവാരി അദ്ദേഹത്തിന് ഡോക്ടറേറ്റ് സമ്മാനിക്കും.

രാജ്യത്തിനായി ഇ ശ്രീധരൻ നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് ഡോക്ടറേറ്റ് നല്‍കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.15 നാണ് ചടങ്ങ് നടക്കുക. ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഐഐടികളില്‍ നിന്നുമായി ശ്രീധരന് ലഭിക്കുന്ന 20-ാം മത്തെ ഡോക്ടറേറ്റായിരിക്കും ഇത് . ബഹുമതി സ്വീകരിക്കുന്ന ചടങ്ങുകള്‍ക്കു ശേഷം ഇ ശ്രീധരന്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.