ഭീഷ്മ പര്‍വ്വം ഒരു ഇന്റലക്ച്വല്‍ മൂവി; ആറാട്ട് സിനിമക്ക് ഭാവിയില്‍ റിപ്പീറ്റ് വാല്യൂ ഉണ്ടാകാം: ഗായത്രി സുരേഷ്

single-img
25 March 2022

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ആറാട്ട് സിനിമക്ക് ഭാവിയില്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായേക്കാമെന്ന് നടി ഗായത്രി സുരേഷ്. ഒരു സിനിമ ടി.വിയില്‍ടെലിവിഷനിൽ എത്ര പ്രാവിശം വന്നു എന്നതിനെ അടിസ്ഥാനത്തിലാണ് ആ പടം എത്രത്തോളം ഹിറ്റാണ് എന്ന് പറയാന്‍ പറ്റുകയെന്നും മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം ഒരു അമല്‍ നീരദ്, ഇന്റലക്ച്വല്‍ മൂവി ആണെന്നും ഈ കാലഘട്ടത്തില്‍ ഇന്റലക്ച്വല്‍ ആണെന്ന് കാണിക്കാനായി ഇന്റലക്ച്വല്‍ മൂവി ആക്‌സെപ്റ്റ് ചെയ്യുന്നുവെന്ന് തോന്നുന്നുണ്ടെന്നും ഗായത്രി പറഞ്ഞു .

സിനിമാസൈറ്റായ മൂവി മാന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി സുരേഷ് ഇക്കാര്യം പറഞ്ഞത്. ഗായത്രിയുടെ വാക്കുകൾ ഇങ്ങിനെ: ‘ഒരു എന്റര്‍ടെയ്ന്‍മെന്റ് മൂവിയാണ് ആറാട്ട്. ഇരുന്ന് കാണാന്‍ പറ്റിയ ഒരു മൂവി ആണ് ആറാട്ട് എന്നാണ് ഞാന്‍ കേട്ടത്. ഭാവിയില്‍ ടെലിവിഷനിൽ വന്നു കഴിഞ്ഞാല്‍ കുറച്ച് കൂടി റിപ്പീറ്റ് വാല്യൂ ഉള്ളത് ആറാട്ടിനായിരിക്കും. ഒരു സിനിമ ടെലിവിഷനിൽ എത്ര പ്രാവിശ്യം വന്നു എന്നതിനെ അടിസ്ഥാനത്തിലാണ് ആ പടം എത്രത്തോളം ഹിറ്റാണ് എന്ന് പറയാന്‍ പറ്റുക.

ഇപ്പോൾ ആറാട്ടിനെ ഇത്രയും ഡീഗ്രേഡ് ചെയ്യുന്നത് കൊണ്ട് പറയുകയാണ്. ആരെങ്കിലും ഒരാള് സപ്പോര്‍ട്ട് ചെയ്യണ്ടേ. എന്നാൽ, ഭീഷ്മ പര്‍വ്വം ഒരു അമല്‍ നീരദ്, ഇന്റലക്ച്വല്‍ മൂവി ആണ്. കൂടുതല്‍ ആള്‍ക്കാരും ഇന്റലക്ച്വല്‍ മൂവി കാണാനാണ് ആഗ്രഹിക്കുന്നത്. ഈ കാലഘട്ടത്തില്‍ ഇന്റലക്ച്വല്‍ ആണെന്ന് കാണിക്കാനായി ഇന്റലക്ച്വല്‍ മൂവി ആക്‌സെപ്റ്റ് ചെയ്യുന്നുവെന്ന് തോന്നുന്നുണ്ട്.’