കെ റെയിൽ വിഷയത്തിൽ കലാപമുണ്ടാക്കാൻ ബിജെപി ശ്രമം; സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും കണ്ടെടുത്തു

single-img
22 March 2022

കെ റെയിൽ വിഷയത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ വീടിന് നേരെ ആക്രമണം നടത്താനും കെ റെയിലുമായി ബന്ധപ്പെട്ട് കലാപമുണ്ടാക്കാനും ബിജെപിയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചില ബിജെപി പ്രവർത്തകർ പൊലീസിന് നൽകിയ രഹസ്യ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ സി ഐ നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും കൊഴുവല്ലൂർ ക്ഷേത്രത്തിനു സമീപത്തു നിന്നും പിടികൂടിയതായി കൈരളി റിപ്പോർട്ട് ചെയ്തു.

അതേസമയം, കെ റെയിലുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കൽ അല്ല, സാമൂഹിക ആഘാത പഠനം മാത്രമാണെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. കെ റെയിൽ വിഷയത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവേ യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങളെ കാര്യം പറഞ്ഞു മനസ്സിലാക്കി പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.