റഷ്യയുടെ യുദ്ധായുധങ്ങള്‍ സ്പോണ്‍സര്‍ ചെയ്യരുത്; റഷ്യയുമായുള്ള എല്ലാ വ്യാപാരബന്ധവും അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് സെലന്‍സ്‌കി

single-img
21 March 2022

റഷ്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളോട് ആഹ്വാനം ചെയ്ത് ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി. സമീപ ദിവസങ്ങളിൽ ബാള്‍ട്ടിക് രാജ്യങ്ങള്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയനിലെ നിരവധി രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ, വാതക ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ അഭ്യര്‍ത്ഥന.

സെലെന്‍സ്‌കിയുടെ വാക്കുകൾ ഇങ്ങിനെ: ‘ദയവായി നിങ്ങൾ റഷ്യയുടെ യുദ്ധായുധങ്ങള്‍ സ്പോണ്‍സര്‍ ചെയ്യരുത്. അധിനിവേശക്കാര്‍ക്ക് നിങ്ങളുടെ യൂറോ വേണ്ട. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവര്‍ക്ക് മുന്നില്‍ അടയ്ക്കുക. അവര്‍ക്ക് നിങ്ങളുടെ ഉല്‍പ്പന്നം കയറ്റുമതി ചെയ്യരുത്. ഊര്‍ജ്ജ വിഭവങ്ങള്‍ നിഷേധിക്കുക. യുക്രൈനില്‍ നിന്ന് പിന്മാറാന്‍ റഷ്യയെ പ്രേരിപ്പിക്കുക.’

ഇതോടൊപ്പം തന്നെ ‘നിങ്ങള്‍ക്ക് ശക്തിയുണ്ട്, യൂറോപ്പിന് ശക്തിയുണ്ട്.’ ജര്‍മ്മനിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് സെലെന്‍സ്‌കി പറഞ്ഞു