പോരാട്ടത്തിന്റെ പെൺപ്രതീകം; അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയാകാൻ ഭാവനയെത്തി

single-img
18 March 2022

26ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയാകാൻ നടി ഭാവനയെത്തി. ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയാകുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

‘പോരാട്ടത്തിന്റെ പെൺപ്രതീകം’ എന്നായിരുന്നു ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്. കൊച്ചിയിൽ ലൈംഗീക അതിക്രമം നേരിട്ട ശേഷം ആദ്യമായിട്ടാണ് ഭാവന കേരളത്തിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഭാവന മലയാള സിനിമയില്‍ നിന്ന് മാറി കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു.

അടുത്തിടെയായിരുന്നു നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിൽ താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി.