കശ്മീര്‍ ഫയല്‍സ് ഡൗണ്‍ലോഡ് ചെയ്തു; നഷ്ടമായത് 30 ലക്ഷം; മുന്നറിയിപ്പുമായി പോലീസ്

single-img
17 March 2022

സോഷ്യൽ മീഡിയയിൽ വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന കശ്മീര്‍ ഫയല്‍സിന്റെ ലിങ്ക് ഡൗണ്‍ലോഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി നോയിഡ പൊലീസ്. ഇതുപോലുള്ള ലിങ്കുകള്‍ തുറക്കുകയാണെങ്കില്‍ അവരുടെ മൊബൈല്‍ ഹാക്ക് ചെയ്യപ്പെടുകയും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും.

കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്. ഏകദേശം 30 ലക്ഷം രൂപയാണ് ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ നഷ്ടമായത്. ബോളിവുഡിൽ വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ്കശ്മീര്‍ ഫയല്‍സ്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്.