ഒറ്റക്കുള്ള പോരാട്ടത്തിന് പുടിനെ വെല്ലുവിളിക്കുന്നു; വിജയി ഉക്രൈന്റെ വിധി തീരുമാനിക്കും: ഇലോണ്‍ മസ്‌ക്

single-img
14 March 2022

റഷ്യ-ഉക്രൈന്‍ ആക്രമണ പശ്ചാത്തലത്തിൽ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ നേരിട്ട് പോരാടാന്‍ വെല്ലുവിളിച്ച് ടെസ്ല മേധാവിയും ആഗോള കോടീശ്വരനുമായ ഇലോണ്‍ മസ്‌ക് . സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു മസ്‌കിന്റെ വെല്ലുവിളി.

“ഒറ്റക്കുള്ള ഒരു പോരാട്ടത്തിന് ഞാന്‍ പുടിനെ വെല്ലുവിളിക്കുന്നു. ഈ പോരാട്ടത്തിലെ വിജയി ഉക്രൈന്റെ വിധി തീരുമാനിക്കും”- മസ്‌ക് ട്വീറ്റ് ചെയ്തു. അതേസമയം, റഷ്യന്‍ ആക്രമണം നേരിടുന്ന ഉക്രൈന്‍ ജനതക്ക് പൂര്‍ണ പിന്തുണയും സഹായവുമാണ് മസ്‌ക് ഇപ്പോൾ നല്‍കുന്നത്.

റഷ്യ ആക്രമണം ആരംഭിച്ച പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉക്രൈനിൽ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ മസ്‌ക് രംഗത്ത് എത്തി. തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് ഉക്രൈനായി ആക്ടിവേറ്റ് ചെയ്താണ് മസ്‌ക് സഹായിച്ചത്. മാത്രമല്ല, സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികളും എത്തിച്ചു. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ഇലോണ്‍ മസ്‌കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു.