കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും എന്നേ ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയാണ് സിപിഐ: വിമർശനവുമായി ചിന്ത

single-img
13 March 2022

സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്ത വാരിക. കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും എന്നേ ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയാണ് സിപിഐ എന്നാണ് ലേഖനത്തിൽ ചോദിക്കുന്നത് .

റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗവഞ്ചകരെന്ന വിശേഷണം അന്വർഥമാക്കുന്നവരുമാണ് സി.പി.ഐ. എന്നും ‘ചിന്ത’ ലേഖനത്തിനോ;ൽ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പാർട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സിപിഐ. തയ്യാറാക്കിയ കുറിപ്പിൽ ഇടതുപക്ഷത്തെ തിരുത്തൽശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇതിനെതിരേയാണ് ഇപ്പോൾ ‘തിരുത്തൽവാദത്തിന്റെ ചരിത്രവേരുകൾ’ എന്നപേരിൽ ചിന്തയിലെ ലേഖനം.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ചിടത്തോളം വിമർശനത്തിന്റെയും സ്വയം വിമർശനത്തിന്റെയും തുടർന്നുള്ള തിരുത്തലുകളുടെയും കാലമായിരുന്നു സമ്മേളനകാലം. പക്ഷെ ഇവിടെ , സിപിഎമ്മിനെ തിരുത്താനുള്ള ചർച്ചയ്ക്കാണ് സിപിഐ രേഖ തയ്യാറാക്കിയത്.
ഇടതുപക്ഷത്തെ തിരുത്തൽശക്തിയെന്നത് മുമ്പ് വലതുപക്ഷമാധ്യമങ്ങൾ സിപിഎമ്മിനെ കുത്താനായി സിപിഐ.ക്ക് ചാർത്തിക്കൊടുത്ത പദവിയാണ്. ഇവിടെ അവർ ആ പട്ടം സ്വയം എടുത്തണിഞ്ഞിരിക്കയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.