തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരെ നിരാശരാക്കി; സ്തുതി പാഠകരെയുമായി കോൺഗ്രസിന്‌ ഇനിയും മുന്നോട്ട് പോകാനാകില്ല: മുല്ലപ്പള്ളി

single-img
13 March 2022

രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി കോൺഗ്രസ് പ്രവർത്തകരെ നിരാശരാക്കിയെന്നും സ്തുതി പാഠകരെയുമായി കോൺഗ്രസിന്‌ ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.

തികഞ്ഞ ആദർശവും ആശയ വ്യക്തതയുള്ള നേതാക്കളെയാണ് ആവശ്യമെന്നും തെരഞ്ഞെടുപ്പ് പരാജയത്തിൽ ഉപരിപ്ലവ ചർച്ചകളല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രബോധത്തോടെ വസ്തുതാപരമായി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്ന് ചേർന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. പാർട്ടിയിലെ സംഘടനാ തെരഞ്ഞെടുപ്പ് വരെ സോണിയ അധ്യക്ഷയായി തുടരുമെന്ന് യോഗത്തിനു ശേഷം എഐസിസി നേതൃത്വം വിശദീകരിക്കുകയായിരുന്നു.