ഇന്ത്യ ഉക്രെയ്ൻ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ഉക്രെയ്ൻ അംബാസിഡർ

single-img
7 March 2022

റഷ്യൻ ആക്രമണത്തിനെതിരെ ഇന്ത്യ ഉക്രെയ്ൻഅനൂകുല നിലപാട് സ്വീകരിക്കണമെന്ന് ഉക്രെയ്ൻ അംബാസിഡർ ഇഗോർ പോളിഖാ.റഷ്യ ഉക്രൈനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ സമ്മർദം ശക്തമാക്കണം. സുമി നഗരത്തിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ശ്രമം നടക്കുകയാണ്. ഇതിൽ താൻ വ്യക്തിപരമായി ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ സേനക്കെതിരെ ശക്തമായ ചെറുത്ത് നിൽപ്പാണ് ഉക്രെയ്ൻ ജനത നടത്തുന്നതെന്നും അംബാസിഡർ കൂട്ടിച്ചേർത്തു. റഷ്യ ഈ ചെറുത്ത് നിൽപ്പ് പ്രതീക്ഷിച്ചില്ല. ജനവാസകേന്ദ്രങ്ങൾ റഷ്യ ആക്രമിക്കുകയാണ്. സമാധാനചർച്ച നടക്കുമ്പോൾ പോലും ആക്രമണം നടത്തി. അതേസമയം, റഷ്യയിലെ പ്രവർത്തനം നെറ്റ്ഫ്ലിക്സ് നിർത്തി .ലൈവ് സ്ട്രീമിങ് നിർത്തി ടിക് ടോകും പ്രതിഷേധം വ്യക്തമാക്കി.