മെഹ്നുവുണ്ടെന്നുള്ള ധെെര്യത്തിലാണ് റൂമിൽ കിടന്നുറങ്ങുന്നത്; റിഫയുടെ മരണത്തിൽ വഴിത്തിരിവ്; ശബ്ദ സന്ദേശം പുറത്തുവന്നു

single-img
7 March 2022

പ്രശസ്ത വ്‌ളോഗറും ആല്‍ബം നടിയുമായ റിഫയെ ദുബായിയിലുള്ള ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. റിഫയുടെ മരണത്തിനു പിന്നാലെ അവരുടെ ഒരു ശബ്ദ സന്ദേശം പുറത്തു വന്നതോടെയാണ് വീണ്ടും ദുരൂഹതകൾ ഉണ്ടായിരിക്കുന്നത്.

റിഫ മരണപ്പെടുന്നതിന് തൊട്ടു മുന്നിലെ ദിനങ്ങളിൽ റിക്കോർഡ് ചെയ്യപ്പെട്ടുവെന്നു കരുതുന്ന ശബ്ദ സന്ദേശത്തിൽ ഭർത്താവായ മെഹ്നുവിൻ്റെ നിരുത്തരവാദപരമായ സമീപനത്തേയും മെഹ്നുവിൻ്റെ സുഹൃത്തിനെക്കുറിച്ചുള്ള ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമാണുള്ളത്. റിഫയും മെഹ്നുവും തമ്മിൽ ചെയ്യുന്ന പല വീഡിയോകളിലെയും സ്ഥിര സാന്നിദ്ധ്യമാണ് സുഹൃത്തായ ജംഷാദ്. ഈ ജംഷാദിൻ്റെ സാന്നിദ്ധ്യം തന്നെ ഭയപ്പെടുത്തുന്നുവെന്നാണ് റിഫ ശബ്ദസന്ദേശത്തിൽ പറയുന്നത്.

അതേസമയം, റിഫയുടെ രണകാരണത്തെ സംബന്ധിച്ച് ദുരൂഹതകൾ ബാക്കി നിൽക്കുകയാണെങ്കിലും അങ്ങനെയൊന്നുമില്ലെന്ന വാദത്തിലായിരുന്നു ഭർത്താവ് മെഹ്നു ബന്ധുക്കളും. ദുബായിൽ മെഹ്നുവിനൊപ്പം കഴിഞ്ഞിരുന്ന റിഫ ഭർത്താവ് പുറത്തു പോയ സമയത്ത് ആത്മഹത്യ ചെയ്തുവെന്നാണ് പറയുന്നത്.

റിഫയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ:

മെഹ്നു ഉണ്ടെന്നുള്ള ധെെര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഞാൻ ബുർജ് ഖലീഫയിലൊക്കെ പോയി വന്നിട്ട് ക്ഷീനം കൊണ്ട് ഉറങ്ങിപ്പോയി. ഉറക്കത്തിനിടയിലാണ് ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്നത്. ഇനി ജംഷാദ് എത്ര ഫ്രണ്ടാണെന്ന് കരുതിയായലും ഒറ്റയ്ക്കൊക്കെ ഉണ്ടാകുമ്പോൾ ആർക്കും എന്തെങ്കിലും തോന്നിയെന്നിരിക്കും. ഞാൻ മെഹ്നുവുണ്ടെന്നുള്ള ധെെര്യത്തിലാണ് റൂമിൽ കിടന്നുറങ്ങുന്നത്.

നോക്കുമ്പോൾ മെഹ്നുവിനെ കാണുന്നില്ല. എനിക്ക് ഇന്നലെ നല്ല ദേഷ്യം വന്നു. പുലർച്ചെ അവർ വരുന്നതു വരെ ഞാൻ ഉറങ്ങാണ്ട് കാത്തിരുന്നു. ഈ സമയത്ത് ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആർക്കാ, എപ്പോഴാ മനസസ് മാറുകയെന്ന് പറയാൻ കഴിയില്ലല്ലോ. ഈ ചിന്തയൊന്നും മെഹ്നുവിന് ഇല്ല.