ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; മാനുഷിക ഇടനാഴിയിൽ റഷ്യ ആക്രമണം തുടരുന്നതായി ഉക്രൈൻ

single-img
5 March 2022

യുദ്ധം ആരംഭിച്ചതിന്റെ പത്താം നാൾ ഉക്രെയ്നിൽ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. അസോവ കടൽ തീരത്തെ മരിയോപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത് . അതേസമയം, മാനുഷിക ഇടനാഴിയിൽ റഷ്യ ആക്രമണം തുടരുന്നതിനാൽ ഒഴിപ്പിക്കൽ യുക്രൈൻ നിർത്തിവെച്ചു.

എന്നാൽ മനപ്പൂർവം ഒഴിപ്പിക്കൽ വൈകിപ്പിക്കുകയാണ് ഉക്രെയ്നെന്നാണ് റഷ്യ ആരോപിക്കുന്നത്. ഉക്രൈനിലെ ക്രൈമിയക്കും വിമത മേഖലയായ ഡോൺബാസിനുമിടയിൽ അസോവ കടൽ തീരത്ത് റഷ്യക്ക് തടസ്സം മരിയുപോൾ നഗരമാണ്. ഈ നഗരം മുഴുവനായി പിടിച്ചെടുക്കാനാണ് ആക്രമണം ശക്തമാക്കി റഷ്യൻ മുന്നേറ്റം.

ഏകദേശം നാലര ലക്ഷത്തോളം പേർ താമസിക്കുന്ന മരിയുപോളിൽ നിന്നും ഡോൺബാസിനോട് ചേർന്ന വോൾനോവാഖയിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനാണ് പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് താത്കാലിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചത്. ആറ് മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ. എന്നാൽ മരിയുപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ട സാപ്രോഷ്യ നഗരത്തിനിടയിൽ പലയിടത്തും റഷ്യൻ ആക്രമണം തുടരുകയാണ്. ഷെല്ലിങ് നിർത്താത്ത ഇടത്ത് എങ്ങനെ ആളുകൾ പുറത്തിറങ്ങുമെന്ന് മരിയുപോൾ മേയർ ചോദിച്ചു.