പാകിസ്ഥാനിലെ മുസ്‌ലിം പള്ളിയിലുണ്ടായ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്

single-img
5 March 2022

പാകിസ്ഥാനിലെ പെഷാവറില്‍ കഴിഞ്ഞ ദിവസം മുസ്‌ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണംഇതുവരെ 57 ആയി. പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ ഖിസ ക്വനി ബസാര്‍ മേഖലയിലെ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.

ചാവേര്‍ ആക്രമണമാണ് ഇവിടെ നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമി പള്ളിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയും പള്ളിക്ക് പുറത്ത് കാവല്‍ നിന്ന പൊലീസുകാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി പെഷവാര്‍ ക്യാപിറ്റല്‍ സിറ്റി പൊലീസ് ഓഫീസര്‍ ഇജാസ് അഹ്‌സന്‍ പറഞ്ഞു.

അക്രമി നടത്തിയ വെടിവയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കുള്ള പ്രാര്‍ത്ഥനയ്ക്ക് തൊട്ടുമുമ്പായാണ് ആക്രണം നടന്നത്. അക്രമി പള്ളിയിലേക്ക് ഓടിക്കയറി ആദ്യം വെടിയുതിര്‍ത്തു. പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.