കഴിഞ്ഞ ആഴ്ച മൂന്ന് തവണ സെലന്‍സ്‌കി മൂന്ന് തവണ വധശ്രമത്തില്‍ നിന്നും രക്ഷപെട്ടു; മുന്നറിയിപ്പ് നൽകിയത് റഷ്യ

single-img
4 March 2022

റഷ്യ നടത്തുന്ന ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ഉക്രൈന്‍ പ്രസിഡന്റ് വൊളോദമിര്‍ സെലന്‍സ്‌കി മൂന്ന് തവണ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച മൂന്ന് തവണയാണ് സെലന്‍സ്‌കിയെ വധിക്കാന്‍ ശ്രമമുണ്ടായത്.

റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് നൽകിയ മുന്നറിയിപ്പ് പ്രകാരം ഉക്രൈനിയന്‍ രക്ഷാ സേനയുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലുകള്‍ മൂലമാണ് സെലന്‍സ്‌കിയെ വധിക്കാനുള്ള ശ്രമം പാളിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യയിൽ നിന്നുള്ള പ്രൈവറ്റ് മിലിറ്റന്റ് ഗ്രൂപ്പായ ദി വാഗ്നര്‍ ഗ്രൂപ്പ്, ചെച്ചാന്‍ റിബല്‍സ് എന്നീ രണ്ട് ഗ്രൂപ്പുകളാണ് സെലന്‍സ്‌കിയെ വധിക്കാനായെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റഷ്യൻ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഉക്രൈന് വേണ്ട വിധത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചതെന്നും അമേരിക്കൻ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.