മലയാളി വ്‌ളോഗര്‍ ദുബായിയില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍

single-img
1 March 2022

പ്രശസ്ത മലയാളി വ്‌ളോഗ്ര്‍ റിഫ മെഹ്നുവിനെ (20) ദുബായിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയായ റിഫ ഭര്‍ത്താവ് മെഹ്നൂസിനൊപ്പം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് റിഫ ദുബായിയിലെത്തിയത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു റിഫയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, രിഫയുടെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മെഹ്നൂസിനൊപ്പം റിഫ മെഹ്നൂസ് എന്ന പേരില്‍ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ഇവർ .

മണരണത്തിന്റെ തലേദിവസം തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ ഇരുവരും സജീവമായിരുന്നു. ഇന്നലെ രാത്രികൂടിയും സന്തോഷത്തോടെയുള്ള ദൃശ്യങ്ങള്‍ റിഫ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു. നിലവിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.