ചെര്‍ണോബിൽ റഷ്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു

single-img
25 February 2022

1986ല്‍ ആണവദുരന്തമുണ്ടായ റിയാക്ടറുകള്‍ ഉള്‍പ്പെടുന്ന മേഖലയായ ഉക്രൈനിലെ ചെര്‍ണോബില്‍ പിടിച്ചെടുത്ത് റഷ്യന്‍ സൈന്യം. ഇവിടേക്ക് റഷ്യയുടെ സൈന്യം എത്തിയെന്ന് ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന്റെ പിന്നാലെയാണ് ചെര്‍ണോബിലും റഷ്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. നിലവിൽ റഷ്യയുടെ തന്നെ ഭാഗമായ ബെലറൂസ് വഴിയാണ് സൈന്യം ചെര്‍ണോബിലിലെത്തിയത്.

നിലവിലെ സാഹചര്യത്തിൽ പരമാവധി ഉക്രൈനെ ഭീതിയിലാഴ്ത്തുക എന്ന തന്ത്രമാണ് റഷ്യ ചെര്‍ണോബിലില്‍ എടുക്കുക. ഇവിടെയുള്ള പ്രവർത്തന രഹിതമായ ആണവനിലയത്തില്‍ ആക്രമണം നടത്തിയാല്‍ അതിന്റെ വരും വരായ്കകള്‍ എന്താണെന്ന് വ്യക്തമായ ബോധ്യമുള്ളതിനാല്‍ റഷ്യ അതിന് മുതിരില്ലെന്നാണ് ഇപ്പോള്‍ അന്താരാഷ്‌ട്ര വിദഗ്ദർ കരുതുന്നത്.ഇന്നലെ രാത്രിയോടെയാണ് റഷ്യൻ സേന ചെര്‍ണോബിലിന് സമീപത്തേക്ക് കടന്നുകയറിയത്.