റഷ്യക്കെതിരെ ഉപരോധവുമായി ബ്രിട്ടൻ; ഇതൊരു തുടക്കം മാത്രമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

single-img
22 February 2022

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തി ബ്രിട്ടൻ. അഞ്ച് റഷ്യൻ ബാങ്കുകൾക്കും ജെന്നഡി ടിംചെങ്കോ ഉൾപ്പെടെ മൂന്ന് ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കുമാണ് നിലവിൽ ഉപരോധം ഏർപ്പെടുത്തിയത് . ഉക്രൈനില്‍ സ്വതന്ത്ര പ്രവിശ്യകളായി പ്രഖ്യാപിച്ച മേഖലകളില്‍ റഷ്യന്‍ സേന പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഉപരോധ നടപടി കൈക്കൊണ്ടത്.

റഷ്യയിൽ നിന്നുള്ള റോസിയ ബാങ്ക്, ഐഎസ് ബാങ്ക്, ജനറൽ ബാങ്ക്, പ്രോംസ്വ്യാസ്ബാങ്ക്, ബ്ലാക്ക് സീ ബാങ്ക് എന്നിവയെയാണ് ബ്രിട്ടൻ ഉപരോധം ലക്ഷ്യമിടുന്നത്. അതേപോലെത്തന്നെ, വൻ ബിസിനസുകാരായ ജെന്നഡി ടിംചെങ്കോ, ബോറിസ് റോട്ടൻബെർഗ്, ഇഗോർ റോട്ടൻബെർഗ് എന്നിവർ യുകെയിൽ കൈവശം വച്ചിരിക്കുന്ന സ്വത്തുക്കൾ മരവിപ്പിക്കുമെന്നും രാജ്യം സന്ദർശിക്കുന്നതിൽ നിന്ന് വിലക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

“ഇത് ഒരു തുടക്കം മാത്രമാണ് “- റഷ്യയിൽ നിന്നുള്ള വ്യക്തികൾക്കും ക്രെംലിൻ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾക്കും മേൽ മുൻകൂട്ടി തയ്യാറാക്കിയ ഉപരോധങ്ങൾ അവതരിപ്പിക്കാൻ ബ്രിട്ടൻ പാർലമെന്റ് അംഗീകരിച്ച പുതിയ അധികാരങ്ങൾ ഉപയോഗിക്കുമെന്ന് ജോൺസൺ പാർലമെന്റിൽ പറഞ്ഞു.

“ഇനിയുള്ള ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് പറയാനാവില്ല,” “എന്നാൽ ഒരു നീണ്ടുനിൽക്കുന്ന പ്രതിസന്ധി മറികടക്കാൻ നമുക്ക് ഉരുക്ക് വേണം,ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ജോൺസൺ പറഞ്ഞു.