സിനിമയെ ക്രിട്ടിസൈസ് ചെയ്യുമ്പോള്‍ അതിനെകുറിച്ച് എന്തെങ്കിലുമൊരു ധാരണ വേണം; മരക്കാരിനെതിരായ വിമർശനങ്ങളിൽ മോഹൻലാൽ

single-img
16 February 2022

തന്റെ പുതിയ സിനിമയായ ആറാട്ടിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ നല്‍കിയ അഭിമുഖത്തിൽ മോഹന്‍ലാല്‍ പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറിനെ കുറിച്ച് സംസാരിക്കുകയുണ്ടായി ഒരുസിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് സിനിമയെ കുറ്റം പറയുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഈ സിനിമയിലെ തിരക്കഥയിലേയും അഭിനയത്തിലേയും പാകപിഴവുകളും മോഹന്‍ലാലിന്റെ അഭിനയത്തിന് ഉൾപ്പെടെയും മോശം അഭിപ്രായം ഉണ്ടായിരുന്നു. ഇതാണ് മോഹൻലാൽ പ്രതികരിക്കാൻ കാരണം. ലാലിന്റെ വാക്കുകൾ: ‘സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് അതിനെ പറ്റി സംസാരിക്കുന്നത്. എഡിറ്റിംഗ് മോശമാണെന്ന് പറയുമ്പോള്‍ എഡിറ്റിംഗിനെ കുറിച്ച് എന്തെങ്കിലും അറിയാവുന്ന ഒരാളാവണം. സിനിമയെ ക്രിട്ടിസൈസ് ചെയ്യുമ്പോള്‍ അതിനെകുറിച്ച് എന്തെങ്കിലുമൊരു ധാരണ വേണം.

തെലുങ്ക് ഭാഷയിൽ സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂ. അവിടുത്തുകാർ റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ച് ഒരിക്കലും മോശമായി എഴുതുകയോ പറയുകയോ ചെയ്യുന്നില്ല. അത് അവര്‍ക്ക് സിനിമ മേഖലയോടും അവിടെ പ്രവര്‍ത്തിക്കുന്നവരോടും ബഹുമാനമുള്ളത് കൊണ്ടാണ് ‘. അദ്ദേഹം പറഞ്ഞു.