കർഷക സമരത്തിൽ ചെങ്കോട്ട സംഘർഷത്തിലെ പ്രതി; പഞ്ചാബി നടന്‍ ദീപ് സിദ്ധു വാഹനാപകടത്തില്‍ മരിച്ചു

single-img
15 February 2022

കര്‍ഷക സമരത്തിനിടെ വാര്‍ത്തകളില്‍ ഇടം നേടിയ പഞ്ചാബി നടന്‍ ദീപ് സിദ്ധു ചൊവ്വാഴ്ച ഡല്‍ഹിക്കടുത്ത് വാഹനാപകടത്തില്‍ മരിച്ചു. വെസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയില്‍ ഹരിയാനയിലെ ഖാര്‍ഖോഡയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഡൽഹിയിലെ കർഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദീപ് സിദ്ദു. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയില്‍ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം വരികയായിരുന്നു ദീപ് സിദ്ധു. ഹരിയാനയുടെ കുണ്ഡ്‌ലി അതിർത്തിക്കടുത്തുള്ള സോനിപത് ജില്ലയിൽ, ഹൈവേയുടെ വശത്ത് നിർത്തിയിട്ടിരുന്ന ട്രോളിയിൽ അദ്ദേഹത്തിന്റെ കാർ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ദീപ് സിദ്ധുവിന് സാരമായി പരിക്കേറ്റു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.