ഇന്‍സ്റ്റയിൽ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്ബോള്‍ ക്ലബായി കേരള ബ്ലാസ്റ്റേഴ്സ്

single-img
15 February 2022

ഈ വര്ഷം ജനുവരിയില്‍ സോഷ്യൽ മീഡിയയായ ഇന്‍സ്റ്റാഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്ബോള്‍ ക്ലബുകളില്‍ ഒന്നാം സ്ഥാനം നേടി കേരള ബ്ലാസ്റ്റേഴ്സ്. ഏകദേശം 18.9 മില്യണ്‍ സമ്പര്‍ക്കങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കെബിഎഫ്സി നടത്തിയത്.

ഇന്‍സ്റ്റാഗ്രാമിലെ ആരാധകരുമായുള്ള ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ മികച്ച അഞ്ച് ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ്. സ്പോര്‍ട്സ് ഡേറ്റ അനലിറ്റിക് പ്ലാറ്റ്ഫോമായ ഡിപോര്‍ട്ടസ് ആന്‍ഡ് ഫിനാന്‍സാസ് നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തല്‍.

2014 മുതല്‍ ഇതേവരെ ഏഷ്യയിലെ തന്നെ ഏറ്റവും അത്യാവേശം നിറഞ്ഞ ആരാധക കൂട്ടമുള്ള, ഏറ്റവും വ്യാപകമായി പിന്തുണയ്ക്കപ്പെടുന്ന ക്ലബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഇപ്പോൾ 2.6 ദശലക്ഷം ഫോളോവേഴ്സുമായി ഇന്‍സ്റ്റാഗ്രാമില്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ക്ലബെന്ന നേട്ടവും കെബിഎഫ്സി സ്വന്തമാക്കിയിട്ടുണ്ട്.

റിസള്‍ട്ട് സ്പോര്‍ട്സിന്റെ ഗ്ലോബല്‍ ഡിജിറ്റല്‍ ഫുട്ബോള്‍ ബെഞ്ച്മാര്‍ക്ക് നടത്തിയ മറ്റൊരു സാങ്കേതിക വിശകലനത്തില്‍, ഡിജിറ്റല്‍ കമ്മ്യൂണിറ്റിയിലെ അംഗബലത്തിന്റെ കാര്യത്തില്‍ ലോകത്തിലെ 250ലധികം ഫുട്ബോള്‍ ക്ലബുകളില്‍ കെബിഎഫ്സിക്ക് 65ാം സ്ഥാനമുണ്ട്.