മുസ്‌ലിം പെണ്‍കുട്ടികള്‍ യുപിയിൽ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ബിജെപിയുടെ ഭരണത്തിൽ; പ്രധാനമന്ത്രി

single-img
14 February 2022

മുസ്‌ലിം പെണ്‍കുട്ടികള്‍ യുപിയിൽ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ബി ജെ പിയുടെ ഭരണത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാണ്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യുപിയിൽ ഇപ്പോള്‍ അനേകം മുസ്‌ലിം പെണ്‍കുട്ടികള്‍ സ്‌കൂളുകളിലും കോളേജുകളിലും പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്സമയം തന്നെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാര്‍ച്ച് 10 മുതല്‍ യുപിയിൽ ഹോളി ആഘോഷം ആരംഭിക്കുമെന്ന്അദ്ദേഹം ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പരാമര്‍ശിച്ചുകൊണ്ട് അഭിപ്രായപ്രകടനം നടത്തി.

സംസ്ഥാനത്തെ ബിജെപിയുടെ വിജയത്തില്‍ തെല്ലും സംശയമില്ല. രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന 55 മണ്ഡലങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഇപ്പോൾ വലിയ സംഘര്‍ഷം നിലനില്‍ക്കവെയാണ് മോദിയുടെ പുതിയ വാദം.