വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളുമായി സൗഹൃദത്തിൽ പെരുമാറണം: മന്ത്രി എ കെ ശശീന്ദ്രൻ

single-img
14 February 2022

വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളുമായി സൗഹൃദത്തിൽ പെരുമാറണമെന്നും നാട്ടിലിറങ്ങുന്ന വന്യ ജീവികളെ തുരത്തുന്ന കാര്യത്തിൽ ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ . നിലവിലെ ആറളത്തെ ആനമതിൽ പോലെ അതിരപ്പിള്ളിയിൽ പ്രായോഗികമാണോയെന്ന് പരിശോധിക്കും. ഇതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

പറമ്പിക്കുളം ഫോറസ്റ്റ് ഫൗണ്ടേഷനാണ് ശാസ്ത്രീയ പഠനം നടത്തുക. ഇവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ദീർഘകാല പദ്ധതികളില്ല. സംസ്ഥാന വനം വകുപ്പിൽ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കും. 6 മാസത്തിനകം ഇത് പൂർത്തി യാക്കും.

ഓരോ സ്ഥലത്തും അതാത് പ്രദേശത്തെ ആദിവാസികളെയാണ് നിയമിക്കുക. ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കും. റാപ്പിഡ് റെസ്പോൺസ് ടീം കൂടുതൽ രൂപീകരിക്കും. ജനകീയ പങ്കാളിത്തത്തോടെ ജാഗ്രതാ സമിതികൾ രൂപീകരിക്കും. ഗ്രാമ പഞ്ചായത്തുകൾ ഇതിന് മുൻകയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.