ആർബിഐ ആക്ട് ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ; ഇന്ത്യയുടെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം മുതൽ

single-img
12 February 2022

ഇന്ത്യൻ റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി (സിബിഡിസി) അടുത്ത സാമ്പത്തിക വർഷം മുതൽ പുറത്തിറങ്ങും. ഇതിനായി നിലവിലെ ആർബിഐ ആക്ട് ഭേദഗതി ചെയ്യാൻ നടപടികൾ തുടങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. അതിനുശേഷം പരീക്ഷണാർത്ഥം ആർബിഐ സിബിഡിസി അവതരിപ്പിക്കും

ആദ്യ ഘട്ടത്തിൽ .റിട്ടെയിൽ, ഹോൾസെയിൽ എന്നിങ്ങനെ രണ്ട് രീതിയിലാണ് റിസർവ് ബാങ്ക് സിബിഡിസി അവതരിപ്പിക്കുക. ബ്ലോക്ക് ചെയിൻ ടെക്‌നോളജിയെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന സിബിഡിസിയുടെ മറ്റ് ഫീച്ചറുകളെല്ലാം ഇന്ത്യൻ രൂപയ്ക്ക് സമാനമായിരിക്കും എന്നാണു വിവരം. രാജ്യത്തിന് സ്വന്തമായി പുതിയ ഡിജിറ്റൽ കറൻസി ഉണ്ടാകുമെന്നാണ് പ്രഖ്യാപനം ധനമന്ത്രി നീർമലാ സീതാരാമൻ നടത്തുന്നത് ബജറ്റ് പ്രഖ്യാപനത്തിനിടെയായിരുന്നു.