ഹൈദരാബാദിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ എത്താതെ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

single-img
5 February 2022

ഹൈദരാബാദിൽ സമത്വ പ്രതിമ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനും ഐ.സി.ആർ.ഐ.എസ്.എ ടിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിടുന്നതിനുമായി എത്തിയ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എത്തിയില്ല. ഇത് രണ്ടാം തവണയാണ് കെസിആര്‍ തുടർച്ചയായി പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി അദ്ദേഹം സ്വീകരിക്കാതിരിക്കുന്നത്.

സംസ്ഥാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഡി, തെലങ്കാന മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവർ പകരം പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് തെരഞ്ഞെടുപ്പിന് വേണ്ടി വേഷം ധരിക്കുകയാണ് പ്രധാനമന്ത്രിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ പരിഹസിച്ചത്.

മുഖ്യമന്ത്രി കെസിആര്‍ പനിമൂലം അനാരോഗ്യത്തിലായതിനാലാണ് എത്താതിരുന്നത് എന്നാണ് വാർത്താ ഏജൻസിയായ പിടിഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.