വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; വെന്റിലേറ്ററിലേക്ക് മാറ്റും; നില അതീവ ഗുരുതരം

single-img
31 January 2022

കോട്ടയം ജില്ലയിലെ കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്.പാമ്പിനെ ചാക്കിനുള്ളിൽ കയറ്റുന്നതിനിടെ വലതുകാലിനാണ് കടിയേറ്റത്.

ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കഴിഞ്ഞ മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന പാമ്പിനെ പിടിക്കാൻ എത്തിയതായിരുന്നു വാവ സുരേഷ്.ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റും. തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലാണെന്നാണ് വിവരം.