മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളുടെ മൊഴി

single-img
29 January 2022

കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ രണ്ട് യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ മൊഴി നല്‍കി. ഇവർ തങ്ങളെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാക്കള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ എന്നീ വകുപ്പുകള്‍ ചുമത്തും. ഇതോടൊപ്പം തന്നെ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ യുവാവിനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എടക്കരയിലെ സുഹൃത്താണ് ഇവര്‍ക്ക് പണം നല്‍കിയത്. നിലവില്‍ ഈ യുവാവ് ചിക്കന്‍പോക്‌സ് പിടിപെട്ട് ചികിത്സയിലാണെന്നാണ് വിവരം. ഗോവയിലേയ്ക്ക് പോകാനായിരുന്നു ശ്രമം എന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.